ചെറുപുഴ: മലയോരത്തെ കടുത്തചൂടില്‍ വീട്ടുമുറ്റത്ത് ഉണങ്ങാനിട്ട അടക്കക്ക് തീപിടിച്ചു. ചെറുപുഴ വയലായിലെ മുണ്ടമറ്റത്ത് ജോസിന്റെ വീട്ടുമുറ്റത്ത് ഉണങ്ങാനിട്ട അടയ്ക്കയാണ് സൂര്യതാപത്തെത്തുടര്ന്ന കത്തിയത്. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. ഇന്റര്‍ലോക്ക് ചെയ്ത വീട്ടുമുറ്റത്താണ് അടയ്ക്ക ഉണങ്ങാനിട്ടിരുന്നത്. ഉച്ചതിരിഞ്ഞ് അടയ്ക്ക വാരാന്‍ വീട്ടുകാര്‍ മുറ്റത്തിറങ്ങിയപ്പോഴാണ് അടയ്ക്കകളില്‍ നിറംമാറ്റം ശ്രദ്ധിച്ചത്. കയ്യിലെടുത്ത് പരിശോധിച്ചപ്പോഴാണ് തൊണ്ട് കത്തിയതായി ശ്രദ്ധയില്‍പെട്ടത്. നൂറെണ്ണത്തിലേറെ അടയ്ക്കകള്‍ കത്തിയനിലയിലാണ്. കഴിഞ്ഞദിവസങ്ങളില്‍ മലയോരത്ത് അതികഠിനമായ ചൂട് അനു‘വപ്പെട്ടിരുന്നു. ഒരാഴ്ചമുമ്പാണ് ഉമ്മറപ്പൊയിലിലെ വീട്ടമ്മക്ക് സൂര്യതാപത്തെത്തുടര്ന്ന് പൊളളലേറ്റത്. വേനല്‍ കടുത്തതോടെ മലയോരത്തെ തോടുകളും പുഴകളും കിണറുകളുമൊക്കെ വറ്റിവരളുകയാണ്. മിക്കയിടങ്ങളിലും കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: