കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സര്‍ക്യൂട്ട് ബെഞ്ച് കൊച്ചിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പഴയ ഹൈക്കോടതിയിലെ എഴാംനമ്പര് കോടതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സര്‍ക്യൂട്ട് ബെഞ്ച് പ്രവര്‍ത്തിക്കുകയെന്നും, സര്‍ക്യൂട്ട് ബെഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സി.എസ് ദിവാകരനെ സ്പഷ്യല്‍ ഓഫീസറായി നിയമിച്ചുവെന്നു ഹൈക്കോടതിയിലെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. നഗരേഷ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിനെ ബോധിപ്പിച്ചു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സര്‍ക്യൂട്ട് ബെഞ്ച് കൊച്ചിയില്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് എറണാകുളം ഏലൂരിലെ ഗ്രീന്‍ ആക്ഷന്‍ ഫോറം നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വ്യക്തമാക്കിയത്. ഇന്നലെ മുതല്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സര്‍ക്യൂട്ട് ബെഞ്ചിലേയ്ക്കുള്ള ഹര്‍ജികള്‍ ഫയല്‍ ചെയ്തു തുടങ്ങിയെന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് സെക്രട്ടറി ജഗന് അബ്രഹാം എം ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: