ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Monday 21 March 2016 10:18 pm IST

കല്‍പ്പറ്റ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടോത്തുമ്മല്‍ കാനഞ്ചേരി അരുണാലയത്തില്‍ മാടമന ഈശ്വരന്‍ എബ്രാന്തിരിയുടെ മകന്‍ ഹരികൃഷ്ണ (24) നാണ് മരിച്ചത്. കല്‍പ്പറ്റ ബൈപ്പാസില്‍ തിങ്കളാഴ്ച മൂന്നു മണിക്കാണ് സംഭവം. കൈനാട്ടി കെ.വി.ആര്‍. ബജാജിലെ ജീവനക്കാരനായ ഹരികൃഷ്ണന്‍ ബാങ്കിലേക്ക് പോവുകയായിരുന്നു. കല്പറ്റയില്‍ നിന്ന് സുല്‍ത്താന്‍ബത്തേരി ഭാഗത്തേക്കുപോവുകയായിരുന്ന ലോറി ഹരികൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈശ്വരന്‍ എബ്രാന്തിരി പൂതാടി ശിവക്ഷേത്രത്തിലെ പൂജാരിയാണ്. അമ്മ: സാവിത്രി. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍ (എച്ച്.ഡി.എഫ്.സി.ബാങ്ക്, കല്‍പ്പറ്റ). കൃഷ്ണപ്രിയ (സി.എം. കോളേജ് വിദ്യാര്‍ഥിനി). ശവസംസ്‌കാരം ചൊവ്വാഴ്ച 12 മണിക്ക് വീട്ടുവളപ്പില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.