ശ്രീകണ്ഠപുരം: കേരള ലളിതകലാ അക്കാദമി കണ്ണൂര്‍ ശ്രീകണ്ഠപുരം കാക്കണ്ണന്പാറയിലെ ആഗോള കലാഗ്രാമത്തില്‍ സംസ്ഥാന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന്് രാവിലെ ത്രിദിന ക്യാമ്പ് ആരംഭിക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 25 കലാകാരി/കലാകാരന്മാര് ക്യാമ്പില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് അക്കാദമി ചെയര്മാന് പ്രൊഫ. കാട്ടൂര്‍ നാരായണപ്പിള്ള ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സെക്രട്ടറി വൈക്കം എം.കെ. ഷിബു അദ്ധ്യക്ഷത വഹിക്കും. ക്യാമ്പ് കണ്‍വീനറും അക്കാദമി അംഗവുമായ ശശികല ഉദ്ഘാടനയോഗത്തില്‍ പങ്കെടുക്കും. അശോകന് ചെറുവത്തൂര്‍, ബാബു കെ.പി., ബിജിമോള്‍ കെ.സി., ബിജി പി. ഭാസ്കര്‍, ജോര്‍ജ്ജ് ജോസഫ്, ജയേഷ് പറോളി, ജിമിന്രാജ് കെ.കെ., ജിഷ്ണ ലിമേഷ് ജോണ്സണ് കെ.ജെ, ജോയ് എ.എം, ജ്യോതിരാജ് എം, ലാവണ്യ ബാബു, മിനിജ ആനന്ദ്, നിഷ ഭാസ്കരന്, പ്രജീഷ് യു, രാജപ്പന് ആചാരി സി, രാജി വിജയകുമാര്‍, സജീവ് കീഴാരിയൂര്‍, സജീവ് കൊങ്ങോര്‍പ്പിള്ളി, സര്‍ജാന, ഷമിന പി.കെ, ഷിബു ശിവ്റാം, ഷൈന്‍ കരുണാകരന്, സുധീഷ് ടി. മലയില്‍, തോലില്‍ സുരേഷ് എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് 24ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: