കണ്ണൂര്‍: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് എജന്റ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാസമ്മേളനം കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് ബില്‍ഡിംഗിലുള്ള റെയിന്‍ബോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വ്യാജ വിവാഹ ഏജന്റുമാര്‍ക്കെതിരെയും വിവാഹ ഏജന്‍സികള്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുവാന്യോഗം തീരുമാനിച്ചു. ഭാരവാഹികളായി പി.മധുസൂദനന് നമ്പൂതിരി (പ്രസിഡണ്ട്), ജോയി കാപ്പില്‍ (സെക്രട്ടറി), കെ.വി.മണികണ്ഠന് (ട്രഷറര്‍), കെ.കെ.ഓമന (വൈസ് പ്രസിഡണ്ട്), കെ.വി.ഷാജി (ജോ.സെക്രട്ടറി) തുടങ്ങി 15 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.എം.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മറ്റി സെക്രട്ടറി വി.കെ.പുഷ്പ, കാസര്‍കോഡ് ജില്ലാ സെക്രട്ടറി സി.സുനില്‍ കുമാര്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സി.ശശിധരന് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് മധുസൂദനന് നമ്പൂതിരി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ജോയികാപ്പില് സ്വാഗതവും ട്രഷറര്‍ കെ.വി.മണികണ്ഠന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: