തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി കേസില്‍ ഫഌറ്റുടമകളുടെ കൈവശമുള്ള 12 സെന്റ് ഭൂമി ഏറ്റെടുക്കാന്‍ ലോകായുക്ത ഡിവിഷന് ബഞ്ച് ഉത്തരവ്. ജില്ലാ കളക്ടര്‍ ഏപ്രില്‍ 15 ന് മുമ്പ് ഭൂമി ഏറ്റെടുത്ത് മതില് കെട്ടിതിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഫഌറ്റുടമയുടെ കൈവശം 12 സെന്റില്‍ കൂടുതല്‍ പുറമ്പോക്ക് ഭൂമിയുണ്ടെന്ന് ലോകായുക്ത അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അഭിഭാഷക കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന 16.635 പുറമ്പോക്ക് ഭൂമിയില്‍ 12 സെന്റ് പുറമ്പോക്ക് ഭൂമിയാണെന്ന് ഫഌറ്റുടമ തന്നെ സമ്മതിച്ചതിനാലാണ് ഈ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിടുന്നത്. ഇത് മറ്റു പ്രശ്നങ്ങളില്ലാതെ ഏറ്റെടുക്കാനുള്ള സൗകര്യമൊരുക്കണം. ബാക്കി വരുന്ന പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനം വിചാരണയ്ക്കുശേഷം ഉണ്ടാകണം-ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: