കണ്ണൂര്‍: സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലാപരിപാടി സുകൃതം 2016 മുഴത്തടം ഗവ. യുപി സ്കൂളില്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. വിവിധ ഉപജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികള്‍ പങ്കെടുത്തു. ഡിഇഒ യു.കരുണാകരന് അധ്യക്ഷത വഹിച്ചു. എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.വി.അനിത, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ രാജീവന്, പി.വി.ഭാസ്കരന്, സി.സുധാകരന്, പി.എം.അംബുജാക്ഷന് മാസ്റ്റര്‍, പി.പി.ആശിഷ് എന്നിവര്‍ സംസാരിച്ചു. എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.കെ.പി.ഗോപിനാഥന് സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: