ചെറുപുഴ: റബ്ബര്‍ വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകരെ സഹായിക്കാന്‍ കോഴിച്ചാലില്‍ രൂപവല്‍കരിച്ച എവര്‍ഗ്രീന്‍ ഫാര്‍മേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ഇടവിളകൃഷിയുടെ സാധ്യതകളെക്കുറിച്ചുള്ള സെമിനാറും കോഴിച്ചാല്‍ സെന്റ് സെബാസ്റ്റിയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.സി കൃഷ്ണന് എംഎ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് അധ്യക്ഷത വഹിച്ചു. ഫാ.ടോമി എടാട്ട് മുഖ്യപ്രഭാഷണം നടത്തി.കൃഷി ഓഫിസര്‍ ജയരാജന് നായര്‍, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ എം. രാമചന്ദ്രന് ഗ്രാമപഞ്ചായത്തംഗങ്ങളായ കൊച്ചുറാണി ജോര്‍ജ്, വല്‍സാ ജായിസ് എന്നിവര്‍ സംസാരിച്ചു. റബ്ബര്‍ ഇടവിളകൃഷിയെ സംബന്ധിച്ചുള്ള സെമിനാറില്‍ അത്യൂല്പാദനശേഷിയുള്ള കാപ്പികൃഷിയുടെ സാധ്യതകളെക്കുറിച്ച് റോയി പുല്‍പ്പള്ളി ക്ലാസ്സെടുത്തു. ഇതോടനുബന്ധിച്ച് കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നത് ലക്ഷ്യമിട്ട് കര്‍ഷകര്‍ പരസ്പരം സഹകരിച്ച് കൃഷിപ്പണികള്‍ ഏറ്റെടുത്ത് നടത്തുന്ന ലേബര്‍ ബാങ്കിന്റെ ഉദ്ഘാടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: