കറുകച്ചാല്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

Monday 21 March 2016 11:12 pm IST

കറുകച്ചാല്‍: കറുകച്ചാല്‍ മേഖലയില്‍ കുടിവെള്ളക്ഷാ മം രൂക്ഷം. ഈ മേഖലയില്‍ കുളങ്ങളും, തോടും കിണറുകളും വറ്റിവരണ്ട് തുടങ്ങിയതിനാല്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പൈപ്പില്‍ ജലം എത്തുന്നില്ലെന്നും എത്തിയാല്‍ ത ന്നെ കുന്നിന്‍ പ്രദേശങ്ങളില്‍ പൈപ്പുവെള്ളം എത്താറില്ലാ യെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കുടിവെള്ള ക്ഷാ മത്തേക്കുറിച്ച് അധികൃതരോട് പരാതിപ്പെട്ടാലും ഒരു പ്രയോജനവുമില്ല. കറുകച്ചാല്‍ മിനി സിവില്‍ സ്റ്റേഷനിലെ കുഴല്‍ കിണര്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. മാന്തുരുത്തിതോട്, പനയമ്പാലതോട് എന്നി തോടുകള്‍ പൂര്‍ണമായും വറ്റിയതിനാല്‍ മാലിന്യം നിക്ഷേ പിച്ചിരിക്കുകയാണ്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം പുറത്തു നിന്നും വിലകൊടുത്ത് വാങ്ങേണ്ട ഗ തികേടിലാണ് ഇവിടുത്തെ ജ നങ്ങള്‍. ഇത്തരത്തില്‍ ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന ജ ലത്തിന്റെ ഗുണനിലവാരം ആ ര്‍ക്കുമറിയില്ല. ഈ ജലം ആ രോഗ്യ വകുപ്പും പരിശോധിക്കാറില്ല. ഈ ജലത്തിന് അമിതമായ വിലയാണ് ഈടാക്കുന്നതെന്ന പരാതിയുമുണ്ട്. ജ ലം അത്യാവശ്യമായാതിനാല്‍ എന്തുവില കൊടുത്തും ജനങ്ങള്‍ വാങ്ങും. നെടുംകുന്നം കങ്ങഴ വെള്ളാവൂര്‍ എന്നീ പ്ര ദേശങ്ങളിലും കുടിവെള്ള ക്ഷാമം തുടങ്ങി. ഇവിടെയും പൈപ്പുകൡ വെള്ളമെത്തുന്നില്ലന്നാണ് പ്രദേശവാസിക ള്‍ പറയുന്നത്. കറുകച്ചാല്‍ പഞ്ചായത്ത് ബി ല്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി, കൃഷിവകുപ്പ്, രജിസ് ട്രാര്‍ ഓഫീസ് എഇഒ ഓഫീസ്, പഞ്ചായത്താഫീസ് ട്രഷ റി, കെഎസ്ഇബി ഓഫീസ് എന്നീവിടങ്ങളില്‍ പ്രഥമിക ആവശ്യത്തിനുപോലും ജലം കിട്ടുന്നില്ല. അതിനാല്‍ ഇവിടുത്തെ ജീവനക്കാര്‍ ദുരിതത്തിലാണ്. പഞ്ചായത്ത് ഓ ഫീസിനടുത്തുള്ള കുഴല്‍ കി ണറ്റില്‍ നിന്നാണ് വെള്ളമെടുത്തുകൊണ്ടിരുന്നത്. ജലനിരപ്പു താഴ്ന്നതോടെ ജലസംഭരണിയിലേക്ക് മോട്ടോര്‍ അടിക്കാന്‍ സാധിക്കുന്നില്ല. ഇവി ടെ കുടിവെള്ളമെത്തിക്കാനു ള്ള നടപടിയുണ്ടാകണമെന്നാ ണ് ജീവനക്കാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.