പത്താന്‍‌കോട് ആക്രമണം : കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

Tuesday 22 March 2016 10:33 am IST

ന്യൂദല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ഔദ്യോഗികമായി പുറത്തുവിട്ടു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറ് ഭീകരരില്‍ നാലു ഭീകരരുടെ ചിത്രമാണു പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഭീകരരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളോട് എന്‍ഐഎ ആരാഞ്ഞു. വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പത്താന്‍കോട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പാക് അന്വേഷണ സംഘം ഈ മാസം 27ന് ഭാരതത്തില്‍ എത്താനിരിക്കേയാണ് എന്‍ഐഎ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എന്‍ഐഎ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ജനുവരി ഒന്നിനു രാത്രി പത്താന്‍കോട് വ്യോമതാളവത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു സൈനികരും കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.