കൊച്ചി: പൂഞ്ഞാറില്‍ സീറ്റ് നല്‍കാമെന്ന് പി.സി.ജോര്‍ജിനു ഇടതു മുന്നണി ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇടതുമുന്നണിക്ക് പിന്തുണ നല്കുന്ന എല്ലാവര്ക്കും സീറ്റ് നല്കാന് കഴിഞ്ഞെന്നുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് ഇടതു മുന്നണിയെ പിന്തുണച്ചിരുന്നുവെന്നും എന്നാല്‍ ജോര്‍ജ് എല്‍ഡിഎഫിന്റെ ഘടകകക്ഷിയല്ലെന്നും കോടിയേരി പറഞ്ഞു.
കെപിഎസി ലളിത മത്സരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടിയാലോചനകള്‍ക്ക് ശേഷം അന്തിമ തീരുമാനം കൈക്കുള്ളുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇടതുമുന്നണി തന്നെ ചതിക്കില്ലെന്ന് പി.സി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പി.സി ജോര്‍ജ്ജാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പൂഞ്ഞാറില്‍ പ്രചരണവും നടക്കുന്നുണ്ട്. എന്നാല്‍ കര്‍ഷകമുന്നണി പ്രതിനിധിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ്ജ് കെ മാത്യുവാണ് സ്ഥാനാര്‍ഥിയെന്ന വാദവുമായി മറ്റൊരു വിഭാഗം രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: