ഈജിപ്റ്റില്‍ ഗ്യാസ്‌പൈപ്പ്‌ ലൈന്‍ തകര്‍ത്തു

Monday 4 July 2011 12:50 pm IST

കെയ്‌റോ: ഈജിപ്റ്റില്‍ ഗ്യാസ്‌പൈപ്പ്‌ ലൈന്‍ വിധ്വംസകപ്രവര്‍ത്തകര്‍ ബോംബിട്ടു തകര്‍ത്തു. ഇതേത്തുടര്‍ന്ന് ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള വാതക വിതരണം ഈജിപ്റ്റ് നിര്‍ത്തിവച്ചു. വടക്കന്‍ സിനായ്‌ പട്ടണത്തില്‍ നിന്ന്‌ 80 കിലോമിറ്റര്‍ അകലെ ബിര്‍ അല്‍-അബ്‌ദ്‌ പ്രവിശ്യയിലാണ്‌ സംഭവം. പൈപ്പ്‌ ലൈന്‍ കടന്നുപോകുന്നതിനു തൊട്ടടുത്തായി പാര്‍ക്ക്‌ ചെയ്‌തിരുന്ന കാര്‍ പൊട്ടിതെറിക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ഹൊസ്‌നി മുബാറക്കില്‍ നിന്ന്‌ സൈന്യം അധികാരം ഏറ്റെടുത്ത ശേഷമുള്ള മൂന്നാമത്തെ വലിയ ആക്രമണമാണിത്‌. പ്രസിഡന്‍റ് ഹുസ്നി മുബാറക്ക് സ്ഥാനഭ്രഷ്ടനായ ശേഷം പട്ടാള സമിതിയുടെ നേതൃത്വത്തിലാണു രാജ്യഭരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.