പരിചയപ്പെടാം ചില ബംഗാളി രുചികള്‍

Tuesday 22 March 2016 6:25 pm IST

ആലു പോസ്‌തോ ഉരുളക്കിഴങ്ങ്-രണ്ട് വലുത്. പുഴുങ്ങിയത് കശകശ- അര ടേബിള്‍ സ്പൂണ്‍ പച്ചമുളക്-4-5 എണ്ണം സവാള-ഒരെണ്ണം പൊടിയായരിഞ്ഞത് എണ്ണ-ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി- അര ടേബിള്‍ സ്പൂണ്‍ കടുക്-ആര ടീ സ്പൂണ്‍ ജീരകപ്പൊടി-ഒരു ടീ സ്പൂണ്‍ പെരുഞ്ചീരകം- അര ടീ സ്പൂണ്‍ ഇഞ്ചി അരച്ചത്-ഒരു ടീ സ്പൂണ്‍ വെളുത്തുള്ളി അരച്ചത്- ഒരു ടീ സ്പൂണ്‍ മുളക്‌പൊടി- ഒരു ടീ സ്പൂണ്‍ മല്ലിപ്പൊടി- ഒരു ടീ സ്പൂണ്‍ ഉപ്പ്-പാകത്തിന് ഉരുളക്കിഴങ്ങ് പുഴുങ്ങിയശേഷം തൊലി കളഞ്ഞ് ചെറുകഷ്ണങ്ങള്‍ ആക്കുക. കശകശ ചൂടുവെള്ളത്തില്‍ 15 മിനിറ്റ് വയ്ക്കുക. ഇതിനൊപ്പം പച്ചമുളക് ചേര്‍ത്തരച്ച് പേസ്റ്റാക്കുക. എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ഒഴിച്ച് ചൂടാക്കി കടുക്, പെരിഞ്ചീരകം, ജീരകപ്പൊടി എന്നിവയിട്ട് ഏതാനും നിമിഷം വറുക്കുക. ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ ഉപ്പ്, മുളക്, മല്ലിപ്പൊടി, മഞ്ഞള്‍, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് അഞ്ച് മിനിറ്റ് വയ്ക്കുക. അവസാനം കശകശ പേസ്റ്റ് ചേര്‍ത്ത് 304 മിനിറ്റുകൂടി വേവിക്കുക. അര കപ്പ് വെള്ളം ഒഴിച്ച് ചെറുതീയില്‍ വയ്ക്കുക. അടച്ചുവച്ച് വറ്റിക്കുക. വാങ്ങിവച്ച് രണ്ട് പച്ചമുളക് പിളര്‍ന്നിട്ട് അലങ്കരിക്കുക. വിളമ്പുക. കോളിഫഌവര്‍-ഗ്രീന്‍ പീസ് പുലാവ് ചേരുവകള്‍: ബസുമതിയരി-ഒരു കപ്പ് ഗ്രീന്‍പീസ്- രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യ്, എണ്ണ-ഒരു ടീസ്പൂണ്‍ വീതം കോളിഫഌവര്‍-ഒരു ചെറുത്, പൂക്കളായടര്‍ത്തിയത് കറുവാപ്പട്ട- 2-3 എണ്ണം ജീരകം, പഞ്ചസാര-അര ടേബിള്‍ സ്പൂണ്‍ വീതം കിസ്മിസ്-ആറെണ്ണം അണ്ടിപ്പരിപ്പ്- നാല് കുങ്കുമപ്പൂവ്-ഒരു നുള്ള് പാല്‍-അല്‍പം ഏലയ്ക്ക, ഗ്രാമ്പു- നാലെണ്ണം വീതം തയ്യാറാക്കുന്ന വിധം: കുറച്ച് വെള്ളം ഒരു പാത്രത്തിലാക്കി അടുപ്പത്ത് വയ്ക്കുക. ഇതില്‍ രണ്ട് ഏലയ്ക്കായും രണ്ട് ഗ്രാമ്പുവും ബസുമതിയരിയും ഇട്ട് പാകത്തിന് വേവിക്കുക. കുഴഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇനി ഗ്രീന്‍പീസ് മറ്റൊരു പാത്രത്തിലിട്ട് വേവിച്ചുവയ്ക്കുക. കോളിഫഌവര്‍ എണ്ണയിലിട്ട് വറുത്ത് കോരുക. ഇതില്‍ ഒരു ടീസ്പൂണ്‍ നെയ്യൊഴിച്ച് ചെറുതീയില്‍ വക്കുക. ഇതില്‍ മിച്ചമുള്ള രണ്ട് ഏലയ്ക്കയും രണ്ട് ഗ്രാമ്പുവും ജീരകവും പട്ടയും ചേര്‍ക്കുക. വറുത്ത കോളിഫഌവര്‍ ചേര്‍ത്ത് ഇളക്കുക. ചോറും ഗ്രീന്‍പീസും ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. കുങ്കുമപ്പൂവും പാലും തമ്മില്‍ ചേര്‍ത്ത് ഇതില്‍ ഒഴിക്കുക. കിസ്മിസും അണ്ടിപ്പരിപ്പും ഇട്ടലങ്കരിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.