കുട്ടനാട്: ചമ്പക്കുളം പടിപ്പുരയ്ക്കല്‍ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ 23ന് നടക്കും. അമ്പലപ്പുഴ പുതുമന ഇല്ലത്ത് ശ്രീധരന് നമ്പൂതിരിയുടെ നിര്‍ദേശാനുസരണം മകന് പുതുമന ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 10.30നും 11.15നും ഇടയ്ക്കുള്ള സുമുഹൂര്ത്തതിലാണ് ധ്വജപ്രതിഷ്ഠ നടത്തുന്നത്. ധ്വജപ്രതിഷ്ഠ നടക്കുന്നതോടെ 62 വര്‍ഷമായി മുടങ്ങി കിടന്ന ക്ഷേത്രത്തിലെ തിരുവുത്സവവും പുനരാരംഭിക്കും. ഏപ്രില്‍ നാലിന് കൊടിയേറും. ഉത്സവം 11ന് നടക്കുന്ന ആറാട്ടോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: