അവര്‍ ആഗ്രഹിക്കുന്നത് പിണറായിക്ക് അധികാരം ലഭിക്കരുതെന്ന്

Tuesday 22 March 2016 8:50 pm IST

കൊലവിളിയും വെട്ടുംകുത്തും ഗുണ്ടായിസവും തെറിയഭിഷേകവുമായി നടക്കുന്നവര്‍ക്ക് ജനം വോട്ട് നല്‍കില്ല എന്ന് സിപിഎമ്മിന് ബോധ്യമായിക്കഴിഞ്ഞു. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിയില്‍ ഏതാണ്ട് ഇല്ല എന്നുതന്നെ പറയാം. ടിപി, ഫസല്‍, ഷുക്കൂര്‍, മനോജ് കൊലപാതകങ്ങള്‍ കഴിഞ്ഞതില്‍പിന്നെ കൊലപാതക രാഷ്ട്രീയത്തോട് വെറുപ്പ് പ്രകടിപ്പിച്ചു സിപിഎമ്മില്‍നിന്നും 2012 മുതല്‍ അണികള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോയി. തുടര്‍ന്ന് സിപിഎം നടത്തിയ എല്ലാസമരങ്ങളും പരാജയമായിരുന്നു. അംഗബലം അളക്കാന്‍ നടത്തിയ മനുഷ്യച്ചങ്ങല പരീക്ഷണവും പരാജയപ്പെട്ടപ്പോള്‍ സിപിഎം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസ്സിലാക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും വേണ്ടത്ര അണികള്‍ ഇല്ല, മത്സരിക്കാന്‍ പറ്റിയ ആളുകളും ഇല്ല. അതിനു കണ്ടുപിടിച്ച പരിഹാരമാണ് പ്രചാരണത്തിന് കൂലിക്ക് ബംഗാളികള്‍ ഉള്‍പ്പെടെ ആളുകളെ ഇറക്കുക, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ പ്രചാരണ ചുമതല ഏല്‍പ്പിക്കുക. ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കളെ കണ്ണൂരിലെ സുരക്ഷിത പാര്‍ട്ടി ഗ്രാമങ്ങളില്‍ പതിയിരുത്തി മത്സരിപ്പിക്കുക, മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ ക്രിമിനല്‍ മുഖം മറയ്ക്കാന്‍വേണ്ടി സിനിമാതാരങ്ങളെ ഉള്‍പ്പെടെ നിര്‍ത്തുക. പക്ഷെ സിപിഎമ്മിന്റെ ഈ നാടകങ്ങള്‍ കണ്ട് സിപിഎം നടത്തിയ കൊലപാതക പരമ്പരകള്‍ ജനങ്ങള്‍ മറക്കുമോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം അറിയാം. പിണറായി വിജയന് അധികാരം ലഭിക്കരുതെന്നു കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗം അണികളും ആഗ്രഹിക്കുന്നുണ്ട് എന്നത് വാസ്തവം. ജിതിന്‍ പി.ജി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.