തിരുവപ്പന വെള്ളാട്ട മഹോത്സവവും മേല്‍മാട സമര്‍പ്പണവും
കാഞ്ഞങ്ങാട്: കിഴക്കുംകര ചെരിച്ചല്‍ ശ്രീമുത്തപ്പന്‍ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവവും മേല്‍മാട സമര്‍പ്പണവും 25,26,27 തീയതികളില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന് രാവിലെ 5ന് ഗണപതിഹോമം, 9ന് പൈങ്കുറ്റി, വൈകുന്നേരം 4ന് എടനീര്‍ മഠാധിപതി ശ്രീ ശ്രീ ശ്രീ കേശവാനന്ദ ഭാരതിക്ക് സ്വീകരണം. തുടര്‍ന്ന് മേല്‍മാട സമര്‍പ്പണം. വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കേശവാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. വേണുരാജ് നമ്പ്യാര്‍ കോടോത്ത് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മേല്‍മാട രൂപകല്പന ചെയ്ത എം.വിജയനെ ആദരിക്കല്‍. കെ.കണ്ണന് കുഞ്ഞി, സി.വി.ഗംഗാധരന്, പി.ബാലകൃഷ്ണന്, എന്‍.വി.കുഞ്ഞികൃഷ്ണന് നായര്‍, കെ.വിശ്വനാഥന്, ഐശ്വര്യ കുമാരന് ആശംസാ പ്രസംഗം നടത്തും. രാത്രി 7ന് പി.കുഞ്ഞികൃഷ്ണന് നായര്‍ പടിഞ്ഞാറേക്കര കാര്‍മികത്വം വഹിക്കുന്ന സര്‍വ്വൈശ്വര്യ വിളക്ക പൂജ, 8.30ന് ബാലന് നീലേശ്വരത്തിന്റെ മാജിക ഷോ. 26ന് വൈകുന്നേരം 4ന് ദൈവത്തെ മലയിറക്കല്‍, 6ന് ദീപാരാധന, 7ന് ഊട്ടും വെള്ളാട്ടം, 8.30ന് അന്നപ്രസാദം, 9ന് സന്ധ്യാവേല, തുടര്‍ന്ന് കളിക്കപ്പാട്ട്, കലശം എഴുന്നള്ളത്ത്, വെളളകെട്ടല് എന്നിവ നടക്കും. 27ന് പുലര്‍ച്ചെ 5ന് തിരുവപ്പന വെള്ളാട്ടം. ഉച്ചയ്ക്ക് 12.30 മുതല്‍ അന്നദാനം. തുടര്‍ന്ന് ദൈവത്തെ മലകയറ്റല്‍. പത്രസമ്മേളനത്തില്‍ വേണുരാജ് നമ്പ്യാര്‍ കോടോത്ത്, സി.എച്ച്.കുഞ്ഞിരാമന്, കെ.വി.ശങ്കരന്, അശോക് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.