കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന് ആറു ജില്ലകളില്‍ കുട്ടികള്‍ക്കായി സമ്മര്‍ കോച്ചിങ് ക്യാമ്പ് നടത്തുന്നു. സംസ്ഥാനത്ത് ഫിഫ നടപ്പാക്കുന്ന ഫുട്ബോള്‍ വികസന പദ്ധതികളുടെ ഭാഗമായാണ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 2 മുതല്‍ മെയ് 25 വരെ അണ്ടര്‍-14, അണ്ടര്‍-16, അണ്ടര്‍-19 വിഭാഗങ്ങള്‍ക്കായാണ് ക്യാമ്പ്. എഫ്എസി/എഐഎഫ്എഫ് ലൈസന്‍സുള്ള പരിശീലകരായിരിക്കും ക്യാമ്പിന് നേതൃത്വം നല്‍കുക.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് അതാത് ജില്ലകളിലെ പരിശീലകരുമായി ബന്ധപ്പെടാം. ക്യാമ്പ് നടക്കാത്ത ജില്ലകളിലുള്ളവര്‍ക്ക് സമീപ ജില്ലകളിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ക്യാമ്പ് നടക്കുന്ന സ്ഥലവും പരിശീലകരുടെ നമ്പറും: കൊല്ലം: രമേശ് പി.ബി.-9447239126, ആലപ്പുഴ: ഷഹീര്‍-8086166304, എറണാകുളം: ജോണ്‍-9895032704, ഇടുക്കി: ബിനിഷ-8943548813, വയനാട്: ഷഫീഖ്-7795233132, മലപ്പുറം: കമാലുദ്ദീന്-9895677542.
പ്രതികരിക്കാൻ ഇവിടെ എഴുതുക: