കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം നടത്തണമൊവശ്യപ്പെട്ട് കേസിലെ പ്രതി സരിത എസ് നായര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി. ജസ്റ്റീസ് ബി കെമാല്പാഷയുടെതാണ് ഉത്തരവ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടു കോന്നി സ്വദേശി ശ്രീധരന് നായര്‍ നല്കിയ പരാതിയെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഹര്‍ജിക്കാരി. ഈ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടായിട്ടും ഇരയായ തന്നെ മുഖ്യപ്രതിയാക്കി മാറ്റുന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചതെന്നും ഹര്‍ജി പറയുന്നു. കേസില്‍ പുനരന്വേഷണത്തിനോ, സിബിഐ അന്വേഷണത്തിനോ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: