തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് ശബരിമല ദര്‍ശനം നടത്തി. പത്നീ സമേതനായിട്ടാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. പമ്പയില്‍നിന്നും ഇരുമുടികെട്ടി വന്ന അദ്ദേഹം പതിനെട്ടാം പടികയറി ദര്‍ശനം നടത്തി ഹരിവരാസനവും കണ്ട് സന്നിധാനത്ത് തങ്ങി. ഇന്നലെ രാവിലെ വീണ്ടും ദര്‍ശനം നടത്തി മാളികപ്പുറത്തും തൊഴുതിട്ടാണ് മലയിറങ്ങിയത്.
പമ്പയിലെത്തിയ അദ്ദേഹത്തെ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബുവും ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദും ചേര്‍ന്ന് സ്വീകരിക്കുകയും സന്നിധാനം വരെ അനുഗമിക്കുകയും ചെയ്തു. ശബരിമലയിലെത്തിയ അദ്ദേഹത്തിനെ എക്സിക്യൂട്ടീവ് ഓഫീസര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതാദ്യമായാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് ശബരിമല സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: