അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്

Wednesday 23 March 2016 12:44 pm IST

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് തലസ്ഥാനത്ത് എത്തും. കാട്ടായിക്കോണത്ത് സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമല്‍കൃഷ്ണയെ സന്ദര്‍ശിക്കുന്നതിനാണ് അമിത്ഷാ എത്തുന്നത്. രാത്രി 8ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പ്രത്യേക വിമാനത്തില്‍ എത്തുന്ന അമിത്ഷാ കിംസ് ആശുപത്രിയിലേക്ക് പോകും. അമല്‍കൃഷ്ണയെ സന്ദര്‍ശിച്ച ശേഷം 9.30 തോടെ തിരികെ മടങ്ങും. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രത്യേക ചര്‍ച്ചകളോ കൂടിക്കാഴ്ചകളോ ഉണ്ടാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.