മനുഷ്യജന്മം അഞ്ചു ഭക്തിയോടു കടപ്പെട്ടിരിക്കുന്നു.

Wednesday 23 March 2016 6:56 pm IST

1) മാതാപിതാക്കന്മാരോടുള്ള ഭക്തി. 2) ഗുരുഭക്തി. 3) ഈശ്വരഭക്തി. 4) രാജഭക്തി. 5) ജനഭക്തി. 1) മാതാപിതാക്കന്മാരോടുള്ള ഭക്തി : മാതാപിതാക്കന്മാരുടെ പൂര്‍ണ്ണശക്തിയില്‍ നിന്നു ഉല്‍പാദനത്താല്‍ വിഷയീഭവിച്ച് ജനിച്ചതായ തന്റെ മുജ്ജന്മശരീരമായ സന്താനങ്ങള്‍ക്കു തങ്ങളേക്കാള്‍ ഭക്തി വരേണ്ടതാകുന്നു. സത്യം. 2) ഗുരുഭക്തി എന്നത് ജന്മദോഷം കൊണ്ടും കര്‍മ്മദോഷം കൊണ്ടും നശിച്ചു നരകമായി കിടക്കുമ്പോള്‍ ജന്മാന്തരവഴികളാല്‍ ജന്മദോഷവും സല്‍ക്കര്‍മ്മങ്ങളാല്‍ കര്‍മ്മദോഷവും തീര്‍ത്ത് സത്യത്താല്‍ രൂപീകരിച്ച് സര്‍വ്വശക്തിയെ ഭജിക്കുന്ന സ്ഥാനത്താക്കിയ ഗുരുവല്ലയോ തന്റെ രൂപം. തന്മൂലം താനായി ഭവിച്ച ഗുരുവിനെ താന്‍ ഭക്തിയോടു ഭജിക്കേണ്ടതാകുന്നു. സത്യം. 3) ഈശ്വരഭക്തി എന്നതു ഗുരുമുഖേന തങ്കല്‍തന്നെ തെളിഞ്ഞരൂപം തന്നെ ദൈവം. ആ രൂപവും അതിന്റെ ശക്തിയും അതില്‍ സ്ഥിതി ചെയ്യുന്ന ജ്ഞാനവും തന്നെ ദൈവത്വമെന്ന ശക്തി. ഈ ശക്തി താനായിത്തന്നെ ഭവിച്ചിരിക്കയാല്‍ തന്നെക്കൊണ്ടു താന്‍ ഭജിക്കേണ്ടതാകുന്നു. സത്യം. 4) രാജഭക്തി രാജ്യത്തിന്റെ ക്ഷേമത്തിനും സര്‍വ്വവിധമായ അനുഗ്രഹത്തിനും കാരണമാകുന്നു മേല്‍ വിവരിച്ച ജീവിതവ്യവസ്ഥകള്‍. ഇതിനാല്‍ രാജഭക്തിയും അടങ്ങിപ്പോയി. 5) ജനഭക്തി തന്നെക്കൊണ്ടു തനിക്കുതന്നെ ദോഷം ചെയ്‌വാന്‍ ഇല്ലാതെ തനിക്കു താന്‍ ഗുണമായി തീര്‍ന്നിരിക്കയാല്‍ മറ്റു സര്‍വ്വജീവജാലങ്ങള്‍ക്കും വിശിഷ്യാ മനുഷ്യനും ദോഷമില്ലെന്നു കണ്ടറിഞ്ഞതു തന്നെ ജനഭക്തി. ഇങ്ങനെ ഈ ഭക്തിരൂപന്‍ ദിനംപ്രതി ഭാഗ്യത്തിലേക്കു ഗമിച്ചു കൊണ്ടിരിക്കുന്നത് തന്നെ ആത്മബോധോദയമെന്ന മോക്ഷപ്രത്യക്ഷത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.