അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

Wednesday 23 March 2016 7:23 pm IST

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തില്‍ ഇന്ന് കൊടികയറും. ഉച്ചയ്ക്ക് 12ന് കടിയക്കോല്‍ കൃഷ്ണന്‍ കൃഷ്ണന്‍ നമ്പൂതിരിയുടേയും, പുതുമന ശ്രീധരന്‍ നമ്പൂതിരിയുടേയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. ഉച്ചയ്ക്ക് 12ന് കൊടിയേറ്റ്‌സദ്യ. രാത്രി ഒന്‍പതിന് സെമി ക്ലാസിക് ഡാന്‍സ്. 25ന് 11ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 5.30ന് കുളത്തില്‍ വേല രാത്രി എട്ടിന് തിരുമുമ്പില്‍ വേല, 8.30ന് നൃത്തനൃത്യങ്ങള്‍, 10ന് ഗണപതിക്കോലം എഴുന്നള്ളിപ്പും പടയണിയും. 26 ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം രാത്രി 8.30ന് തിരുവാതിര, പത്തിന് കരൂര്‍ കാഞ്ഞൂര്‍ മഠം ക്ഷേത്രത്തില്‍ നിന്ന് ഇരട്ട ഗരുഡനും പടയണിയും, 10.30ന് കഥകളി. 27ന് രാത്രി എട്ടിന് തിരുമുമ്പില്‍ വേല, 9.30ന് കഥകളി. 28 ന് രാത്രി 9. 30ന് കഥകളി, 29ന് രാത്രി 8.30ന് തിരുമുമ്പില്‍ വേല, 9.30ന് കഥകളി, 30ന് രാത്രി 11ന് ബാലെ, ഒന്നിന് കഥകളി. 31ന് വൈകിട്ട് അഞ്ചിന് ആഞ്ഞിലിക്കാവ് ക്ഷേത്രത്തില്‍ നിന്ന് കുട്ടവരവ്. എട്ടിന് നാടകശാല സദ്യക്ക് കറിക്കു വെട്ട് ഉത്ഘാടനം, 8.30ന് തിരുമുമ്പില്‍ വേല, 11ന് കഥകളി. ഏപ്രില്‍ 12.15ന് ആനയൂട്ട്, 12.30ന് നാടകശാല സദ്യ, 2.30ന് സംഗീത സദസ്സ്, അഞ്ചിന് അമ്പനാട്ട് പണിക്കര്‍ക്ക് സ്വീകരണം, 5.30ന് കുളത്തില്‍ വേല, 9.30ന് തിരുമുമ്പില്‍ വേല, 12ന് പള്ളിവേട്ട. പത്താംദിവസം 10.30 ന് വാസുദേവ പുരസ്‌കാര സമര്‍പ്പണം, 3.30ന് ഗീതാഗോവിന്ദയജ്ഞം, നാലിന് കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തില്‍ നിന്നും പള്ളിവാള്‍ വരവ്, 4.30ന് വടക്കേ വാര്യത്തു നിന്ന് തൃച്ചന്ദനംവരവ്, അഞ്ചിന് ആറാട്ട് പുറപ്പാട്, 5.30ന് നാദസ്വര കച്ചേരി, 9.30ന് സംഗീതസദസ്സ്, 12ന് ബാലെ, ഒന്‍പതിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, ഒന്നു മുതല്‍ 2.30വരെ പുത്തന്‍കുളത്തിന്റെ കരയില്‍ സ്വീകരണം, മൂന്നിന് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.