നവഒലി ജ്യോതിര്‍ദിനം സര്‍വ്വമംഗള സുദിനമായി ആഘോഷിക്കും

Wednesday 23 March 2016 7:25 pm IST

ആലപ്പുഴ: ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിനം സര്‍വ്വ മംഗള സുദിനമായി ആഘോഷിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന ആഗോളപ്രചാരണ പരിപാടികള്‍ 27ന് ആരംഭിക്കും. പൊതുസമ്മേളനങ്ങള്‍, സൗഹൃദക്കൂട്ടായ്മകള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, മതേതരസംഗമങ്ങള്‍, ഗൃഹസന്ദര്‍ശനം തുടങ്ങിയവയാണ് പ്രചരണ പരിപാടികളുടെ ഭാഗമായി നടത്തുക. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ - പരിസരശുചീകരണ ജൈവകൃഷി പ്രോത്സാഹന പരിപാടികളും ഇതോടൊപ്പം നടത്തും. അര്‍ഹരായവരെ കണ്ടെത്തി വിദ്യാഭ്യാസ - ചികിത്സാ സഹായങ്ങള്‍ നല്‍കും. നവഒലി ജ്യോതിര്‍ദിന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ആത്മീയ സാമൂഹിക സാംസ്‌കാരിക കലാരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. പ്രധാനകേന്ദ്രങ്ങളില്‍ ശാന്തിയാത്ര നടത്തും. ശാന്തിഗിരി ആശ്രമത്തിന്റെ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ മെയ് ആറിനാണ് നവഒലി ജ്യോതിര്‍ദിനം ആഘോഷിക്കുന്നത്. നവജ്യോതിശ്രീകരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ച ദിവസം ആശ്രമത്തില്‍ðനവഒലി ജ്യോതിര്‍ദിനം - സര്‍വ്വമംഗള സുദിനമായി ആഘോഷിക്കും. 1999 മെയ് ആറിനാണ് ഗുരു ആദിസങ്കല്പത്തില്‍ ലയിച്ചത്. 72 ദിവസം നീണ്ടുനില്ക്കുന്ന നവഒലി വ്രതാചരണം 13ന് ആരംഭിച്ചു. ഇതോടൊപ്പം പ്രത്യേക പുഷ്പസമര്‍പ്പണവും പ്രാര്‍ത്ഥനകളും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.