മുഹമ്മ: കണിച്ചുകുളങ്ങരയിലെ യുവാക്കള്‍ക്ക് വൈഫൈ ഘടിപ്പിച്ച ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാനാണ് പ്രിയം.
ഇതു മനസിലാക്കിയ കണിച്ചുകുളങ്ങര സിഎച്ച് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍ കഞ്ഞിക്കുഴി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ ചാണിവെളിയില്‍ വിനീഷ്(26)ആണ് ഓട്ടോറിക്ഷായില്‍ നെറ്റ് സംവിധാനം ഏര്‍പ്പെടുത്തി. മാസത്തില്‍ 800 രൂപ നല്‍കിയാണ് വിനീഷ് ഓട്ടോയില്‍ ഈ സംവിധാനം ഒരുക്കിയത്. കൂടുതല്‍ യാത്രക്കാരെ ലഭിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മെക്കാനിക്കല്‍ എന്ഞ്ചിനീയര് കൂടിയായ വിനീഷ് പറയുന്നു.
ഏതായാലും ഒരാഴ്ചയായി വിനീഷിന്റെ ഓട്ടോറിക്ഷായ്ക്ക് വെറുതെ കിടക്കാന്‍ കഴിയുന്നില്ല. ഫോണിലൂടെയാണ് ഓട്ടോറിക്ഷ യുവാക്കള്‍ ബുക്ക് ചെയ്യുന്നതെന്നും വിനീഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: