ജമ്മു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ജമ്മു കശ്മീരില്‍ 2019ല്‍ യാഥാര്‍ത്ഥ്യമാകും. ചെനാബ് നദിയ്ക്ക് മുകളിലൂടെയാണ് ഉധംപൂര്‍ -ശ്രീനഗര്‍-ബാരമുള്ള റെയില്‍ കണക്ഷന് (യുഎസ്ബിആര്‍എല്‍) നിര്‍മ്മിക്കുന്നത്. ചെനാബ് നദിയ്ക്ക് മുകളില്‍ 359 മീറ്റര്‍ ഉയരത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം. ചരിത്രപ്രസിദ്ധമായ ഈഫല്‍ ഗോപുരത്തേയ്ക്കാള് 39 മീറ്റര്‍ ഉയരമുണ്ട് ഇതിന്.
നിലവില്‍ ഫ്രാന്‍സിലെ താം നദിയ്ക്ക് മുകളിലുള്ള പാലമാണ് ഏറ്റവും ഉയരത്തിലുള്ളത്. 340 മീറ്റര്‍ ഉയരമാണ് ഇതിനുള്ളത്. ചെനാബ് പാലം ബേക്കല്‍ (കദ്ര), കൗരി (ശ്രീനഗര്‍) തീരങ്ങളെ തമ്മില്‍ പാലം ബന്ധിപ്പിക്കും. മധ്യത്തിലുള്ള തൂണിന് 457 മീറ്റര്‍ ഉയരമുണ്ട്. 266 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനെ വരെ നേരിടാന്‍ കരുത്ത് ഈ തൂണുകള്ക്കുണ്ട്. ഏറെ വെല്ലുവിളി നിറഞ്ഞതാണ് പാലത്തിന്റെ നിര്‍മ്മാണമെന്ന് കൊങ്കന്‍ റെയില്‍വേ കോര്പ്പറേഷന് എംഡി സഞ്ജയ് ഗുപ്ത പറഞ്ഞു. എഞ്ചിനിയറിങ് അത്ഭുതമായ പാലം വിനേദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. അഞ്ച് കിലോമീറ്റര്‍ അപ്രോച്ച് റോഡും ഇതോടനുബന്ധിച്ച് നിര്‍മ്മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: