ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് നിര്‍മ്മിച്ചത് 30,500 കിലോ മീറ്റര്‍ ഗ്രാമീണ റോഡുകള്‍. പ്രതിദിനം ശരാശരി 91 കി. മീ വീതം ഗ്രാമീണറോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി 6,500 വാസസ്ഥലങ്ങളെ ബന്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ രാജ്യത്ത് നടപ്പാക്കുന്ന വിവിധ ഗ്രാമവികസന പദ്ധതികളുടെ പുരോഗതി ചര്‍ച്ച ചെയ്തു.
റോഡുകളുടെ കര്‍ശന ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. റോഡ് നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ വാങ്ങുന്ന ഘട്ടത്തിലും നിര്‍മ്മാണ വേളയിലും പരിപാലനത്തിലും ഗുണനിലവാര പരിശോധന ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: