ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനുമായ ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരെ പ്രശസ്ത അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിധി ന്യായങ്ങള്‍, കെജിബിയുടെയും ബന്ധുക്കളുടെയും സ്വത്തുക്കള്‍ എന്നിവയെക്കുറിച്ചു പരിശോധിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
റിലയന്‍സ് സഹോദരന്മാര് തമ്മില്‍ നടന്ന കേസിലെ വിധി പ്രധാനപ്പെട്ടതായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹത്തിനെതിരേ അന്വേഷണം വേണമെന്നു ഹര്‍ജിയില്‍ പറയുന്നു. കെ.ജി.ബാലകൃഷ്ണനും അദ്ദേഹത്തിന്റെ മരുമകനും ബന്ധുക്കളും നടത്തി 30ഓളം ഭൂമി ഇടപാടുകളുടെ രേഖകളും പ്രശാന്ത് ഭൂഷണ് ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ഭൂമി വാങ്ങിയ അതേസമയത്തു തന്നെയാണു കെ.ജി.ബി കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്നു ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: