ന്യൂദല്‍ഹി: വിവിധ തരം ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇവയുടെ പ്രവര്‍ത്തനം മൂലംഉണ്ടാകുന്ന വായു-ശബ്ദ മലിനീകരണം നിയന്ത്രിക്കുകയാണ് നടപടിയുടെ പ്രാഥമികലക്ഷ്യം. ദ്രവീകൃത പെട്രോളിയം വാതകം, പ്രകൃതിവാതകം, ഡീസലും പ്രകൃതിവാതകവും, പെട്രോളും എല്‍പിജിയും എന്നിങ്ങനെ വിവിധ ഇന്ധനങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകള്‍ക്കാണ് പുതിയ നിയന്ത്രണം.
വ്യവസായികളുമായും മറ്റും കൂടിയാലോചനകള്‍ നടത്തിയശേഷം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഈ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതാദ്യമായിട്ടാണ് എല്‍പിജി-പ്രകൃതിവാതക, പെട്രോള്‍-ഡീസല്‍ സംയുക്തത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്സെറ്റുകള്ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: