പ്രതികളായ സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം

Wednesday 23 March 2016 10:32 pm IST

മുണ്ടക്കയം: രണ്ട് ബിഎംഎസ് പ്രവര്‍ത്തകരെ സിപിഎം ക്രിമിനല്‍ സംഘം വെട്ടി പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതികളായ സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍. ചന്ദ്രബാബു അടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. അമ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് മുപ്പത്തിയഞ്ചാം മൈലില്‍ ഒരാഴ്ച മുന്‍പ് ബിഎംഎസ് പ്രവര്‍ത്തകരായ ഷിബുവിനും രാജേഷിനും നേരെ രാത്രിയില്‍ അക്രമം നടത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ പൊലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എഡിഎമ്മിനെ ആക്രമിച്ച കേസില്‍ അറസ്റ്റിന് വഴാങ്ങാത്ത ഇടുക്കി എംഎല്‍എ ഇ.എസ്. ബിജുമോള്‍ പ്രതിയാ കേസിലെ രണ്ടാം പ്രതിയാണ് ആര്‍. ചന്ദ്രബാബു. ഉന്നത സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് സിപിഎം ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നു. അറസ്റ്റിലായ ബിഎംഎസ് പ്രവര്‍ത്തകന്റെ പേരില്‍ നിരവധി കള്ളകേസുകള്‍ ചാര്‍ജ്ജ് ചെയ്ത പൊലീസ് നടപടി സിപിഎം ക്രിമിനല്‍ സംഘത്തെ ഭയന്നാണ്. ബോയിസ്, മുപ്പത്തിയഞ്ചാം മൈല്‍ മേഖലയില്‍ സംഘ പ്രസ്ഥാനങ്ങള്‍ ശക്തമാകുന്നതില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം ബിജെപി, ബിഎംഎസ് പ്രവര്‍ത്തകരുടെ പേരില്‍ കുറേ നാളുകളായി നിരവധി കള്ളകേസുകള്‍ പൊലീസിനെ കൊണ്ട് എടുപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ബിഎംഎസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഴുവന്‍ സിപിഎം ഗുണ്ടകളെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സിപിഎം നേതാക്കള്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തകരുടെ പേരില്‍ കള്ളകേസ് എടുക്കുന്ന നിലപാടില്‍ നിന്ന് പൊലീസ് നിഷ്പക്ഷത പാലിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി, ബിഎംഎസ് നേതാക്കള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.