കണ്ണൂര്‍: ദുഖവെള്ളി, നാലാംശനി, ഈസ്റ്റര്‍ തുടങ്ങിയ അവധികള്‍ പ്രമാണിച്ച് ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ പോലീസിന്റെ സുരക്ഷ ശക്തമാക്കി. ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന എല്ലാ ധനകാര്യസ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഓരോ സ്റ്റേഷന് പരിധിയിലും സാധാരണ പെട്രോളിങ്ങിന് പുറമേ 24 മണിക്കൂറും സ്പെഷ്യല്‍ പരിശോധന ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് തീരുമാനിച്ചു. ഓരോ സ്റ്റേഷന് പരിധിയിലെയും ധനകാര്യ സ്ഥാപനങ്ങളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ബൈക്ക്, മൊബൈല്‍, ഫുട്ട് പെട്രോളിങ്ങ് എന്നീങ്ങനെ സ്ക്വാഡുകള്‍ ഉണ്ടാക്കിയാണ് അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലും കര്‍ശന നിരീക്ഷണത്തിലുമായിരിക്കും സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: