പാനൂര്‍: കണ്ണങ്കോട് ടിപിജിഎം യുപി സ്ക്കൂള് 103-ാം വാര്‍ഷികാഘോഷം 25, 26 തീയ്യതികളില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന് 5 മണിക്ക് കുന്നോത്ത്പറമ്പ്് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കരുവാങ്കണ്ടി ബാലന് ഉദ്ഘാടനം ചെയ്യും. കെ.സനല്‍കുമാര്‍ അധ്യക്ഷത വഹിക്കും. സെല്‍മി ദി ആന്‍സര്‍ ഫെയിം അല്‍ഫിദ കെ. ഖാദര്‍ മുഖ്യാതിഥിയാവും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. 26 ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടി വിദ്യാഭ്യാസ ഓഫീസര്‍ സി.കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. എം. അബൂബക്കര്‍ഹാജി അധ്യക്ഷത വഹിക്കും. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എം.പി. ഹരിദാസന്, പി. വിജയന് എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കും. പത്രസമ്മേളനത്തില്‍ കെ.റനീഷ്, കെ.സനല്‍കുമാര്‍, എം.കെ.സന്തോഷ്, എ.രാജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: