ന്യൂദല്‍ഹി: പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്യത്തെ ജനങ്ങള്‍ക്ക് ഹോളി ആശംസിച്ചു. ഹോളി ഉത്സവവേളയില്‍ രാജ്യത്തെ ജനങ്ങള്‍ക്കും ഹോളിആശംസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഹോളി ആശംസകള്‍ നേര്ന്നരാഷ്ട്രപതി പ്രണബ് മുഖര്‍ജി നമ്മുടെ വ്യത്യസ്തമായ ബഹുസാംസ്ക്കാരിക സമൂഹത്തിന്റെ ആകര്‍ഷകമായ വര്‍ണ്ണങ്ങളെയും നമ്മുടെ സംസ്ക്കാരത്തിന്റെയും നാഗരികതയുടെയും സത്തായ സഹിഷ്ണുതയുടെയും യോജിപ്പിന്റെയും പ്രതീകമാണ് ഹോളി ഉത്സവമെന്നും പറഞ്ഞു.
നിറങ്ങളുടെ ഈ അതുല്യമായ ഉത്സവം ബഹുസ്വരതയുടെ സന്തോഷകരമായ പ്രകടനമായി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള സഹോദര നിര്‍വിശേഷമായ ബന്ധം ശക്തിപ്പെടാനും അത് വഴിയൊരുക്കട്ടെയെന്നും രാഷ്ട്രപതി ആശംസയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: