തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം കോട്ടയത്ത്

Wednesday 23 March 2016 11:44 pm IST

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം 26, 27 തീയതികളില്‍ കോട്ടയത്ത് നടക്കും. തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തില്‍ 26 ന് സംസ്ഥാന കൗണ്‍സില്‍ യോഗം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.എസ് കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. 27 ന് രാവിലെ 10 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളന ത്തില്‍ എംപ്ലോയിസ് സംഘ് സംസ്ഥാന പ്രസിഡന്റ് ചങ്ങനാശ്ശേരി എന്‍.പി കൃഷ്ണകുമാര്‍ അധ്യക്ഷതവഹിക്കും. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലകന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ്‌വാസു വിശിഷ്ടാതിഥിയായിരിക്കും. ഉച്ചയ്ക്ക് 12 മുതല്‍ 'ശബരിമല ദേശീയ തീര്‍ത്ഥാടനകേന്ദ്രം വാദവും വസ്തുത'യുമെന്ന വിഷയത്തില്‍ സെമിനാര്‍. ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമപ്രസാദ് അധ്യക്ഷതവഹിക്കുന്ന സെമിനാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, രാഹുല്‍ ഈശ്വര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.