കൊച്ചി: അന്ത്യത്താഴ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നു പെസഹാ ആചരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളില്‍ പെസഹായുടെ തിരുക്കര്‍മങ്ങള്‍ നടന്നു. കാല്‍കഴുകല്‍ ശുശ്രൂഷയിലും ദിവ്യബലിയിലും ദിവ്യകാരുണ്യ ആരാധനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ രാവിലെ ഏഴിനു തുടങ്ങിയ തിരുക്കര്‍മങ്ങള്‍ക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പൂര്‍ണദിന ആരാധന തുടങ്ങി. വൈകുന്നേരം ഏഴിനു പൊതു ആരാധനയും അപ്പംമുറിക്കല്‍ ശുശ്രൂഷയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: