കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം ശംഖുമുഖം രാജന്റെ മകന് രാഹുല്‍(16)ആണ് മരിച്ചത്. എറണാകുളം പാലക്കാട് അമൃതാ എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്നും എറണാകുളത്തെ ബന്ധു വീട്ടിലേയ്ക്ക് പോകുകയായിരുന്നു രാജനും മകന് രാഹുലും. കോട്ടയം ചിങ്ങവനത്തിന് സമീപം പന്നിമറ്റത്തെത്തിയപ്പോള് ട്രെയിനിന്റെ വാതിലില്‍ നില്‍ക്കുകയായിരുന്ന രാഹുല്‍ ഉറങ്ങിയതിനെ തുടര്‍ന്ന് കാല് വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ട്രാക്കിനിടയില്പ്പെട്ടുപോയ രാഹുലിന്റെ ജീവന് രക്ഷിക്കാനായില്ല.
ആര്.പി.എഫ് ഉദ്യോഗസ്ഥരും യാത്രക്കാരും റെയിവേ ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: