കല്‍പ്പറ്റ: മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍ പതിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. മാനന്തവാടി ആറാംമൈലിലെ സജീവ കോണ്‍ഗ്രസ് പ്രവര്ത്തകന് മുസ്തഫ എറമ്പയില്‍ പോസ്റ്ററൊട്ടിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
പോസ്റ്റര്‍ പതിച്ചവര്‍ തന്നെ പിറ്റേന്ന് പത്രമ്മേളനം നടത്തി തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എടവക ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരം, കല്ലോടി സ്കൂള്‍ പരിസരം, കൂളിവയല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പരിസരം എന്നിവടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
പോസ്റ്റര്‍ പതിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന എറമ്പയില്‍ മുസ്തഫ ഇപ്പോള്‍ ഒളിവിലാണ്. കൂടാതെ എടവക പഞ്ചായത്തിന്റെ പരിസരങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചതില്‍ പങ്കുള്ള യൂത്ത് കോണ്‍ഗ്രസുകാരെ പറ്റി പോലീസിന് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: