ശുഭാനന്ദ ദര്‍ശനം

Thursday 24 March 2016 7:22 pm IST

ഹൃദയ നൈര്‍മ്മല്യം ഒരു ദൂരദര്‍ശിനിയില്‍ കൂടി നോക്കുമ്പോള്‍ അതിദൂരത്തില്‍ ഇരിക്കുന്ന സാധനങ്ങള്‍ നമുക്കു അടുത്തു ദര്‍ശിക്കുവാന്‍ സാധിക്കുന്നു. അതുപോലെ ഹൃദയനൈര്‍മ്മല്യക്കണ്ണാടിയില്‍ക്കൂടി നോക്കുമ്പോള്‍ ആദ്യന്തം ആ കണ്ണാടിയില്‍ക്കൂടി ദര്‍ശിക്കുന്നു. ഈ അറിവിനെ കൊണ്ടുവന്നതിനു ശേഷമേ അനുഭവപ്പെടുന്നുള്ളു (സ്വാധീനപ്പെടുന്നുള്ളു). ഈ സ്വാധീനപ്പെടുന്ന അനുഭവമാണ് ആത്മാവിന്റെ രൂപം. ഇതാണു പരിപൂര്‍ണ്ണ ജ്ഞാനം. ഇതാണ് ഈശ്വരത്വം. കലിയുഗത്തില്‍ ഉള്ളവര്‍ക്ക് ജന്മാന്തിരമില്ല. പൂര്‍വ്വജ്ഞാനമാകുന്ന ഒരു ജന്മിയേ ഉള്ളു. ആ ജ്ഞാനമാണു ഖഡ്ഗി. ഈ ലോകത്തില്‍ ഇന്നു കാണുന്ന ഇളക്കങ്ങള്‍ എല്ലാം ഖഡ്ഗിക്കു പ്രവേശിക്കുവാനുള്ള സൗകര്യങ്ങളെ ഉണ്ടാക്കുന്നു. ഈ ഖഡ്ഗിയുടെ മൂര്‍ച്ച നിര്‍മ്മലത്വമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.