ശീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ബിജെപി- പിഡിപി സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിയുന്നു. പിഡിപി നേതാവ് മെഹബൂബാ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് ബിജെപി എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. ഒപ്പം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗുമുണ്ട്.
മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് മരിച്ചതോടെയാണ് ജമ്മു കശ്മീര്‍ ഭരണം അനിശ്ചിതത്വത്തിലായത്. തുടര്‍ന്ന് ജനുവരി എട്ട് മുതല്‍ ഗവര്‍ണര്‍ ഭരണമായിരുന്നു കശ്മീരില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: