പൊന്‍കുന്നം: കഴിഞ്ഞ ദിവസം വേനല്‍മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ നിരവധി വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.
പല വീടുകളുടെയും ഭിത്തികള്‍ വിണ്ടുകീറുകയും വൈദ്യുതോപകരണങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും വയറിംഗ് കത്തിനശിക്കുകയും ചെയ്തു.
പൊന്‍കുന്നം ഇടത്തംപറമ്പ് വടക്കേതില്‍ ബാബു, വെട്ടിയാങ്കല്‍ റോബി, മറ്റത്തില്‍ സുബി, വയലുങ്കല്‍ ജോയി, ചൂണ്ടച്ചേരി റെനി തുടങ്ങി പന്ത്രണ്ടോളം പേരുടെ വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കുമാണ് നാശനഷ്ടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: