പാലാ: മാലിന്യം തള്ളുന്നതായി ആക്ഷേപം. പാലക്കാട്ടുമല- കുടക്കച്ചിറ, പാലക്കാട്ടുമല-വലവൂര്‍ റോഡുകളുടെ വശങ്ങളിലാണ് രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി നിക്ഷേപിക്കുന്നത്.
കഴിഞ്ഞദിവസം രാത്രി അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് അസഹ്യമായ ദുര്‍ഗന്ധമായിരുന്നു പ്രദേശമാകെ. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയായിരുന്നു. മെഡിക്കല്‍ ലാബുകളില്‍ നിന്നുള്ള ഉപയോഗിച്ച ആശുപത്രി ഉപകരണങ്ങളും ഇവിടെ കൊണ്ടിടുന്നുണ്ട്. നെടുമ്പാറ കുരിശുപള്ളിക്ക് സമീപവും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. അധികൃതര്‍ അടിയന്തര ശ്രദ്ധപതിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: