ഒളശ: അലക്കുകടവ് ശങ്കരനാരായണപുരം ക്ഷേത്രത്തില്‍ മീനച്ചോതി ഉത്സവവും ശ്രീനാരായണഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികവും ആരംഭിച്ചു. 26നു രാവിലെ എട്ടിനും 8.30 നും മധ്യേ ദേവീക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസം ആര്. ഗോപീകൃഷ്ണന് ഒളവൂര്‍മഠം നിര്‍വഹിക്കും. ഇന്നു രാവിലെ എട്ടിനു കലശാഭിഷേകം, വൈകിട്ട് 5.30നു ദീപക്കാഴ്ച, കണ്വന്ഷന് പന്തലില്‍ ഏഴിനു പ്രതിഷ്ഠാദിന വാര്‍ഷിക സമ്മേളനം. എസ്എന്‍ഡിപിയോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.പി. അശോകന് ഉദ്ഘാടനം ചെയ്യും. 8.30 നു കുട്ടികളുടെ കലാപരിപാടികള്‍, 25ന് ഒന്പതിനു വിശേഷാല്‍പൂജ, 7.15നു താലപ്പൊലി ഘോഷയാത്രയ്ക്കു വരവേല്‍പ്പ്, 7.30നു വെടിക്കെട്ട്, അന്നദാനം. 7.30നു ‘ജന്‍സ്, 8.30നു ഗാനമേള. 26ന് ഒന്പതിനു കലാശാഭിഷേകം, രാജഗോപാലപൂജ, ഒന്നിനു മഹാപ്രസാദമൂട്ട്, 7.30നു ശ്രീകൃഷ്ണാമൃതം ഭക്തിഗാനമേള, 9.30നു നാടകം, മേരാ നാം ജോക്കര്‍ അവതരണം തിരുവനന്തപുരം സംസ്കൃതി എന്നിവയാണു പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: