കോട്ടയം: റെയില്‍വേ സ്റ്റേഷന്റെ റിസര്‍വേഷന്‍ കൗണ്ടര്‍ ഉള്‍പ്പെടെ ഇടനിലക്കാര്‍ താവളമാക്കിയിരിക്കുകയാണെന്നും ഇത്തരക്കാരാണു റെയില്‍വേ ഉദേ്യാഗസ്ഥരെ വഴിതെറ്റിക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.—ഹരി ആരോപിച്ചു. ശബരിമല തീര്‍ഥാടകരെ ഇടനിലക്കാര്‍ റിസര്‍വേഷന്റെ പേരില്‍ കൊള്ളയടിക്കുമ്പോള്‍ ഉദേ്യാഗസ്ഥരും ആര്‍പിഎഫും ഒത്താശചെയ്തു കൊടുത്ത സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനിലെ അനാവശ്യ ഇടനിലക്കാരെ ഒഴിവാക്കുന്നതിന് ആര്‍പിഎഫ് മുന്‍കൈ എടുക്കണം. ചിങ്ങവനം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ് സ്റ്റേഷനുകളില്‍ അനുവദിച്ച റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്ത്തിപ്പിക്കാത്തതിനു പിന്നിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരുവാന്‍ സമഗ്ര അന്വേഷണം വേണമെന്നും എന്‍.—ഹരി ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: