വടവാതൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് നാളെ തുടക്കം

Thursday 24 March 2016 10:22 pm IST

കോട്ടയം: മേജര്‍ വടവാതൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ തുടക്കമാകും. ഏപ്രില്‍ 2ന് ആറാട്ടോടെ സമാപിക്കും. നാളെ വൈകിട്ട് 7ന് നടക്കുന്ന തൃക്കൊടിയേറ്റിന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനര് മുഖ്യകാര്‍മ്മികത്വം വഹിക്കും. 27 മുതല്‍ ഏപ്രില്‍ 1 വരെ ഉച്ചയ്ക്ക് 1ന് ശേഷം ഉത്സവബലി ദര്‍ശനം നടക്കും. പ്രശസ്തമായ അഞ്ചാം പുറപ്പാട് 30ന് നടക്കും. നാളെ വെളുപ്പിന് 4ന് പള്ളിയുണര്‍ത്തല്‍, 5ന് നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, 5.30ന് മഹാഗണപതിഹോമം, 6.30ന് മൃത്യുഞ്ജയ ഹോമം, വൈകിട്ട് 5ന് പുരാണ പാരായണം, 6.30ന് ദീപാരാധന, ദീപക്കാഴ്ച്ച, 7.30ന് തിരുവരങ്ങ് ഉദ്ഘാടനം തന്ത്രി നിര്‍വ്വഹിക്കും. 7.45ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് മതപ്രഭാഷണം നടത്തും. 8.30ന് നൃത്തസന്ധ്യ എന്നിവയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.