കൊച്ചി: ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് തനിക്കെതിരെ കേസ് എടുത്ത നടപടിയില്‍ ഭയമില്ലെന്ന് സംവിധായകന് മേജര്‍ രവി പറഞ്ഞു. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നു.
എന്നാല്‍ ഒരു പരാതി കൊടുത്താല്‍ യാതൊരു അന്വേഷണവും നടത്താതെ പോലീസ് നടപടി സ്വീകരിക്കില്ലെന്നാണ് വിശ്വാസം. തെറ്റ് ചെയ്യാത്തതിനാല്‍ തനിക്ക് കേസില്‍ ഭയമില്ല. അവര്‍ കേസുമായി മുന്നോട്ട് പോകാനാണ് തിരുമാനിക്കുന്നതെങ്കില്‍ അതിനെ നേരിടാനും താന്‍ തയ്യാറാണെന്ന് മേജര്‍ രവി പറഞ്ഞു. ഒരാളെയും താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: