തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ ഷാര്‍ജയ്ക്കു പോകുന്ന വിമാനത്തിലെ യാത്രക്കാരന്റെ ലഗ്ഗേജില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അവ്യക്തമായ ഭീഷണിസന്ദേശമാണ് ഫോണിലൂടെ ലഭിച്ചത്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം വഴി ഷാര്‍ജയ്ക്ക് പോകുന്ന വിമാനമായിരുന്നു ഇത്. ബോംബ് സ്ക്വാഡ്, കേരളപോലീസ്, സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയ്ക്ക് പോകാനുള്ള മുഴുവന്‍ യാത്രക്കാരെയും ലഗ്ഗേജടക്കം കര്‍ശനമായി പരിശോധിച്ചു. എന്നാല്‍ യാതൊന്നും കണ്ടെത്തിയില്ല. നിശ്ചിത സമയത്തില്‍ നിന്ന് അല്‍പ്പം വൈകി വിമാനം ഷാര്‍ജയ്ക്ക് പറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: