കൊല്‍ക്കത്ത: വോളിബോള്‍ താരമായിരുന്ന 14 കാരി പെണ്‍കുട്ടിയെ പട്ടാപ്പകല്‍ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സംഗീത ഐക്കാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്തിയിലെ ബരാസതില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സഹകളിക്കാരുമായി പരിശീലനം നടത്തുന്നതിനിടെ സുബ്രത സിന്‍ഹ എന്ന 18കാരന് സംഗീതയെ ആക്രമിക്കുകയായിരുന്നു. കോച്ച് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സുബരത സിന്‍ഹ ആക്രമിക്കാന്‍ വരുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഗീതയെ ഇയാള്‍ പിന്നാലെ ചെന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ പണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെയും പല തവണ ഇയാള്‍ സംഗീതയെ ഭീഷണിപ്പെടുത്തിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിനു വേണ്ടിയുള്ള തെരച്ചില്‍ പോലീസ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: