പീരുമേട്: പഞ്ചായത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ നിന്നും 12 വിഗ്രഹങ്ങള്‍ കണ്ടെത്തി. ഇന്നലെ രാവിലെ പാമ്പനാറിന് സമീപം റാണി കോവിലില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. ഗണപതി, ദേവി, നാഗം, മാരിയമ്മന്‍ എന്നീ വിഗ്രങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. കല്ലില്‍ തീര്‍ത്തിരിക്കുന്നതാണ് എല്ലാ വിഗ്രഹങ്ങളും.
സംഭവം അറിഞ്ഞയുടന്‍ പീരുമേട് സി.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിഗ്രഹങ്ങള്‍ ഏറ്റെടുത്തു. വൈകിട്ടോടെ വിഗ്രഹങ്ങള്‍ ഇടുക്കി ആര്‍ഡിഒ കോടതിയില്‍ ഹാജരാക്കി. സംഭവത്തെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ ജന്മഭൂമിയോട് പറഞ്ഞു. ജില്ലയില്‍ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയ വിഗ്രഹങ്ങളാണോ കിണറ്റില്‍ നിന്നും കിട്ടിയതെന്നാണ് പോലീസ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: