തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘം രൂപീകരിക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ചാലക്കുടിയിലെത്തിയ ഡിജിപി ടി.പി.സെന്‍കുമാര്‍ നല്കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്. മണിയെ ചികിത്സിച്ച എറണാകുളത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും പോസ്റ്റുമോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടേയും അഭിപ്രായം തേടിയിട്ടുണ്ട്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിഗമനം കണക്കിലെടുത്താകും തുടരന്വേഷണം.
മരണം ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്ന കാര്യത്തില്‍ പോലീസിപ്പോഴും അന്തിമ തീര്‍പ്പിലെത്തിയിട്ടില്ല. ഇന്നലെയും ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: