കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെങ്കില്‍ ലക്ഷ്യമെന്തെന്ന് അറിയണം

Saturday 26 March 2016 9:07 pm IST

ആലപ്പുഴ: നമ്മുടെ കാര്യക്ഷമതയെ വര്‍ദ്ധിപ്പിക്കണമെങ്കില്‍ നമ്മുക്ക് ആദ്യം നമ്മുടെ യാത്രയുടെ ലക്ഷ്യം എങ്ങോട്ടാണ് എന്നും, യാത്രയില്‍ ഗതി നിയത്രിക്കാനുള്ള യന്ത്രം കൈയ്യില്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് മഹാതപസ്വിനി രാജയോഗിനി ബ്രഹ്മാകുമാരി ഉഷാ ബഹന്‍ജി. പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ജില്ലയിലെ ആത്മീയ സാമൂഹിക സേവനങ്ങളുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 'സശക്തീകരണത്തിലൂടെ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത' എന്നവിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഞാന്‍ കേവലം പരിസ്ഥിതിയുടെ നിയന്ത്രണത്തില്‍ മാത്രമാണോ, അതോ എനിക്ക് പരിസ്ഥിതികളെ തരണം ചെയ്ത് പോകാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സ്വയം ശക്തീകരിക്കപ്പെടാന്‍ നമ്മളെ നാം തിരിച്ചറിയണം, നമ്മുടെ ശക്തികളെ കുറിച്ചും കുറവുകളെകുറച്ചും ബോധവാനായി മാറുകയും, കുറവുകളെ പരിഹരിക്കാനായി പരിശ്രമിക്കണം മെന്നും പറഞ്ഞു. അതിനായി ആത്മീയജ്ഞാനവും ധ്യാനവും വളരെ ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു. ബ്രഹ്മാകുമാരീസ് ആലപ്പുഴജില്ല കോര്‍ഡിനേറ്റര്‍ ബ്രഹ്മാകുമാരീ ദിഷാ ബഹന്‍ജി സ്വഗതം പറഞ്ഞു. ബ്രഹ്മാകുമാരീസ് കേരളം തമഴിനാട് സോണ്‍ കോര്‍ഡനേറ്റര്‍ ബ്രഹ്മാകുമാരി ബീനാ ബഹന്‍ജി പ്രജാപിതാ ബ്രഹ്മാകുമാരിസിന്റെ ആഗോളപ്രവര്‍ത്തനങ്ങളെ കുറിച്ചു വിവരിച്ചു. സീനിയര്‍ രാജയോഗിനി ബ്രഹ്മാകുമാരി കലാവതി ബഹന്‍ജി ഈശ്വരീയ ഉപഹാരങ്ങള്‍ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.