ആനവണ്ടികള്‍ കട്ടപ്പുറത്ത് തിരുവല്ലയില്‍ യാത്രക്കാര്‍ വലയുന്നു

Saturday 26 March 2016 9:25 pm IST

തിരുവല്ല: മധ്യതിരുവിതാം കൂറിലെ പ്രധാന ഡിപ്പോകളില്‍ ഒന്നായ തിരുവല്ലയില്‍ ബസ്സുകളുടെയും ജീവനക്കാരുടെ യും കുറവ് വലിയതോതില്‍ യാത്രക്കാരെ വലക്കുന്നു. റോഡുകളുടെ അപര്യാപ്തതകളും തകരാറുകളും മിക്കവണ്ടികളെയും ഷെഡില്‍ കയറ്റിയതോടെ പല ഷെഡ്യുളുകളും മുടങ്ങിയ അവസ്ഥയിലാണ്. സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ജന്റം ബസുകളും അടക്കം 81 ബസുകള്‍ ഉള്ളസ്ഥാനത്ത് 70 എണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്. പത്ത് വണ്ടികള്‍ കട്ടപ്പുറത്ത് കയറി ആഴ്ചകള്‍ പിന്നിടുമ്പോഴും പകരം സംവിധാനം ഉണ്ടാക്കാനൊ അറ്റകുറ്റപണികള്‍ തീര്‍ത്ത് പ്രവര്‍ത്തനയോഗ്യമാകാനൊ യാതൊരു നടപടികളും ചെയ്തിട്ടില്ല.ഡിപ്പോയില്‍ ബസുകള്‍ കുറവായതോടെ മല്ലപ്പള്ളി,കായങ്കുളം,തകഴി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങുന്നത്. സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ കുത്തകയാക്കിയിരുന്ന മല്ലപ്പള്ളി,കായങ്കുളം റൂട്ടില്‍ നിലവിലെ സര്‍വീസുകള്‍ മുടങ്ങുന്നതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ ഒത്തുകളി ഉണ്ടെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കായംകുളത്തേക്ക് ആകെ സര്‍വ്വീസ് നടത്തുന്നത് മൂന്ന് ബസുകള്‍ മാത്രമാണ്.ഇതിന് പുറമെ മല്ലപ്പള്ളിക്ക് ഇന്നലെ ആകെ നടത്തിയത് രണ്ട് സര്‍വീസുകള്‍മാത്രം.ഇവിടെ യും സ്വകാര്യ ബസുകള്‍ അമ്പതോളം സര്‍വീസ് നടത്തുന്നു .തിരുവല്ലയില്‍ നിന്ന് പായിപ്പാട്, കുന്നന്താനം വഴി മല്ലപ്പള്ളി ഭാഗത്തേക്കുള്ള സര്‍വീസിലൂടെ മെച്ചപ്പെട്ട വരുമാനമാണ് ലഭിച്ചിരുന്നത്. ബസ്സുകളുടെ എണ്ണം കുറഞ്ഞതോടെ ട്രിപ്പുകള്‍ പലതും വെട്ടിചുരുക്കി. കെ.എസ്.ആര്‍.ടി. സി സര്‍വീസുകള്‍ കുറഞ്ഞത് സ്വകാര്യ ബസ്സുകള്‍ക്ക് ചാകരയായി മാറി. യാത്രക്കാരെ കുത്തി നിറച്ചുകൊണ്ടാണ് ഇവയില്‍ പലതും ഇതുവഴി രാവിലെയും വൈകുന്നേരങ്ങളിലും ഓടുന്നത്.ട്രാന്‍സ്‌പോര്‍ട്ട് ബസ്സുണ്ടെങ്കില്‍ അവയില്‍ പോകേണ്ടവരാണ് സര്‍വീസ് മുടക്കം കാരണം ഇവ കാത്ത് നില്‍ക്കാതെ സ്വകാര്യ ബസ്സുകളില്‍ കയറി പോകന്നത്. ഡ്രൈവര്‍മാരുടെ കുറവും പ്രാദേശിക സര്‍വീസുകള്‍ മുടങ്ങുന്നതിന് കാരണ മാക്കുന്നുണ്ട്. നാല്‍പത് പേരുടെ കുറവാണ് ഡിപ്പോയിലുള്ളത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഒഴികെയുള്ളവയെ ഇത് ബാധിച്ചിരിക്കുന്നു. വരുമാനമുള്ള റൂട്ടുകള്‍ പോലും ഇതുമൂലം ഓടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നതായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു.കണ്ടക്ടര്‍മാരെ ഏതാനും മാസം മുമ്പ് ഇവിടെ നിയമിക്കുകയുണ്ടായി. ഇതിനാല്‍ ഇവരുടെ പോരായ്മ പരിഹരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.വണ്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ട്രിപ്പുകള്‍ പലതും വെട്ടികുറച്ചു. ഇത് യാത്രാദുരിതത്തിന പുറമെ ഇത് ഡിപ്പോയുടെ വരുമാനത്തെ കാര്യമായി ബാധിക്കുവാനും ഇടയാക്കുന്നു. രണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള തിരുവല്ലയില്‍ നിരവധി യാത്രക്കാരാണ് പ്രതിദിനം വന്ന് പോകുന്നത്.കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ മുടങ്ങിയതോ ടെ രോഗികള്‍ അടക്കമുള്ളയാത്രക്കാരണ് വലയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.